റമ്മി കളിച്ച് നഷ്ടമായത് ഒന്നരലക്ഷം ; അയല്‍വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയിലായി
റമ്മി കളിച്ച് നഷ്ടമായത് ഒന്നരലക്ഷം ; അയല്‍വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയിലായി
ഓണ്‍ലൈന്‍ റമ്മിയിലൂടെ നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ അയല്‍വീടുകളില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍.വണ്ടിപ്പെരിയാര്‍ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്.
ഇയാളുടെ അയല്‍വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യവെയാണ് മോഷണത്തിന് പിന്നില്‍ യാക്കൂബാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാര്‍ മഞുമലയ്ക്ക് സമീപത്തെ ആറ് വീടുകളില്‍ നിന്നും സ്വര്‍ണ്ണം മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചത്.
പുതിയ വീട് പണിയാന്‍ മാതാപിതാക്കളില്‍ നിന്നും മറ്റുമായി കിട്ടിയ ആറുലക്ഷം രൂപ യാക്കൂബിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു.
ഇതില്‍ ഒന്നര ലക്ഷം രൂപയോളം ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെട്ടു.
ഈ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് യാക്കൂബ് പൊലീസിനോട് പറഞ്ഞു.
മോഷ്ടിച്ച സ്വര്‍ണം വണ്ടിപ്പെരിയാറിലെ വിവിധ സ്ഥാപനങ്ങളിലായി പണയം വച്ചിരിക്കുകയാണ്.
പ്രതിയെ റിമാന്‍ഡ് ചെയ്തു.