ഉപയോഗശൂന്യമായ പാര്‍ട്സുകള്‍ ആക്രി വിലക്ക് വിറ്റ് ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകള്‍.
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഉപയോഗശൂന്യമായ പാര്‍ട്സുകള്‍ ആക്രി വിലക്ക് വിറ്റ് ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രാലയം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഏറെകാലമായി ഇത് റെയില്‍വേയുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണ് ആക്രി വില്‍പ്പന വരുമാനത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്. 2021 -– 22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വില്‍പ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആക്രി വില്‍പ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം.