സി പി ഐ (എം) ഇരുപത്തി മൂന്നാം പാര്‍ട്ടി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

Spread the love

സി പി ഐ (എം) ഇരുപത്തി മൂന്നാം പാര്‍ട്ടി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

ഇ കെ നായനാര്‍ അക്കാദമിയിലെ ഇ കെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക.

811 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കും

വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി. ഗുജറാത്ത് സംഘം തിങ്കളാഴ്ച്ച പുലര്‍ച്ചെ കണ്ണൂരിലെത്തി. ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ മുഴുവനും ഇന്ന് രാവിലെയോടെ എത്തും.പ്രിസീഡിയത്തില്‍ കേരളത്തില്‍ നിന്ന് പി കെ ബിജുവിനെ ഉള്‍പ്പെടുത്തി. പ്രമേയ കമ്മിറ്റിയില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിനേയും ഉള്‍പ്പെടുത്തി.
സ്വാഗത സംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിക്കൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *