കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ വാക്സിന്റെ ഗുണനിലവാര കുറവുകൊണ്ടല്ലെന്ന് കേന്ദ്രസംഘം
. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വിദഗ്ധ സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറി. വാക്സിന്‍ ഗുണനിലവാരമുള്ളതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം മരണങ്ങളും തടയാന്‍ കഴിയുന്നവയാണന്നും മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ച് പൊതു സമൂഹത്തില്‍ അവബോധം കുറവായതിനാല്‍ മരണം സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധിച്ച ഭൂരിഭാഗം കേസുകളിലും കടിയേറ്റതിന് ശേഷം ചികിത്സ തേടുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ കാര്യങ്ങളെ കുറിച്ച് ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ രീതിയില്‍ മുറിവ് കഴുകാത്തത് മരണകാരണമാകുന്നു. വാക്സിന്റെ ഗുണമേന്‍മയുടെ പ്രശ്നം കൊണ്ട് ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.