ഭഗവല്‍ സിങ്ങിനെ കൊന്ന ശേഷം ഒരുമിച്ചു ജീവിക്കാന്‍ ലൈലയും ഷാഫിയും തീരുമാനിച്ചതായി പുതിയ വെളിപ്പെടത്തലുകള്‍.

Spread the love

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവല്‍ സിങ്ങിനെ. ഇയാളെ കൊലപ്പെടുത്തിയശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിങ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിങ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലയ്ക്കും. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കൊലനടത്താന്‍ പദ്ധതിയിട്ടത്. സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലയുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.

റോസ്ലിനേയും പത്മയേയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അറവു ശാലയിലേതുപോലെ വെട്ടിനുറുക്കിയെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. വീട്ടിലെ അറവു കത്തി ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകള്‍ തയാറാക്കാനായുള്ള മരത്തടികള്‍ക്കു മുകളില്‍ വച്ച് ഒരേ വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നുവെന്ന് ലൈല മൊഴി നല്‍കി. റോസ്ലിയുടെ ശരീരഭാഗങ്ങള്‍ ഷാഫിയും ഭഗവല്‍സിങ്ങും കഴിച്ചതായും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.

താന്‍ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ അറവുശാലയില്‍ ജോലിചെയ്തിട്ടുണ്ട് . അതുകൊണ്ടുതന്നെ രക്തംകണ്ടാല്‍ തനിക്ക് ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. പണം മോഹിപ്പിച്ചാണ് പത്മയെയും റോസ്ലിയെയും ഷാഫിഭഗവല്‍സിങ്‌ലൈല സംഘം കുടുക്കിയതെന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മയെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ നടത്തിയ അതിഭീകരമായ പീഡനം റിപ്പോര്‍ട്ടില്‍ പൊലീസ് വിവരിക്കുന്നുണ്ട്.

ഒന്നാം പ്രതി ഷാഫിയാണു പത്മയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ 56 കഷണങ്ങളായി മുറിച്ചു ബക്കറ്റുകളില്‍ നിറച്ചു. വീടിന്റെ വടക്കു വശത്തെ പറമ്പില്‍ നേരത്തേ തയാറാക്കിയിരുന്ന കുഴിയില്‍ കുഴിച്ചുമൂടി. റോസ്ലിയെയും സമാനരീതിയിലാണു വധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *