കോവളം എസ്എച്ച്ഒ ജി. പ്രൈജുവിനെ സ്ഥലം മാറ്റി. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രൈജു ശ്രമിച്ചെന്ന് ആരോപണം
തിരുവനന്തപുരം: കോവളം എസ്എച്ച്ഒ ജി. പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രൈജു ശ്രമിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.
യുവതി നല്കിയ പരാാതി ഒരാഴ്ച കൈവശം വെച്ചുവെന്നും അതിനുശേഷം യുവതിയേയും എംഎല്‍എയേയും വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വി. പ്രൈജു ശ്രമിക്കുകയും ചെയ്തതായി എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നല്കി യുവതി ആരോപിച്ചിരുന്നു.