നാസയുടെ ഡാര്‍ട്ട് കൂട്ടിയിടി ദൗത്യം വിജയിച്ചു.

Spread the love

വാഷിംഗ്ടണ്‍: നാസയുടെ ഡാര്‍ട്ട് കൂട്ടിയിടി ദൗത്യം വിജയിച്ചു. ഡിമോര്‍ഫെസ് ഡിഡിമോസിനെ ചുറ്റുന്നതിന്റെ വേഗതയില്‍ വ്യതിയാനം വന്നു. 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാന്‍ സാധിച്ചതായി ഗവേഷകര്‍ അറിയിച്ചു.
ഡാര്‍ട്ട് കൂട്ടിയിടി ദൗത്യം വിജയിച്ചതായി നാസയാണ് അറിയിച്ചത്. പേടകം ഛിന്ന ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങിയതിന്റെ ഫലമായി ഡിമോര്‍ഫെസ് ഡിഡിമോസിനെ ചുറ്റുന്ന വേഗം കൂടി. 11 മണിക്കൂറും 55 മിനുട്ടും എടുത്തായിരുന്നു മുന്‍പ ഡിമോര്‍ഫെസ് ഡിഡിമോസിനെ ചുറ്റിയിരുന്നത്. ഇത് ഇപ്പോള്‍ 11 മണിക്കൂറും 23 മിനുട്ടും ആയി ചുരുങ്ങി. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വ്യതിയാനം ആണ് ഇത്.
ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റാന്‍ പറ്റുമോ എന്ന പരീക്ഷണം ആയിരുന്നു നാസയുടെ ഡബിള്‍ ആസ്‌ട്രോയ്ഡ് റീ ഡയറക്ഷന്‍ ടെസ്റ്റ് അഥവാ ഡാര്‍ട്ട്. 2021 നവംബര്‍ 24നായിരുന്നു വിക്ഷേപണം. പത്ത് മാസം നീണ്ട യാത്രക്കൊടുവില്‍ 2022 സെപ്റ്റംബര്‍ 27നാണ് പേടകം ഡിമോര്‍ഫെസുമായി കൂട്ടി ഇടിച്ചത്. ഡിഡിമോസ് ഇരട്ടകളിലെ കുഞ്ഞന്‍ ഡിഡിമോസ് ബി അഥവാ ഡിമോര്‍ഫസിലേക്ക് ഇടിച്ചിറങ്ങിയത്.
ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയല്ലാത്ത ഡിഡിമോസ് ഇരട്ടകളെ തന്നെ ദൗത്യത്തിനായി തെരഞ്ഞെടുത്തത് രണ്ടാമന്റെ സഞ്ചാരത്തിലുണ്ടാകുന്ന വ്യതിയാനം ഒന്നാമനെ വച്ച് തിരിച്ചറിയാന്‍ പറ്റും എന്നത് കൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *