സിഗരറ്റുമായി പോയ ട്രക്ക് പിന്തുടര്ന്ന് ആയുധം കാണിച്ച് കവര്‍ന്നത് 1.36 കോടിയുടെ സിഗരറ്റ് പാക്കറ്റുകള്‍.
മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കില്‍ നിന്ന് മോഷണം പോയത് 1.36 കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ആയുധധാരികളായ സംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. ആറുപേര്‍ ചേര്‍ന്ന് ട്രക്ക് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സിഗരറ്റ് പാക്കറ്റുകളുമായി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു
നവി മുംബൈയിലെ റബാലെയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു ട്രക്ക്. മാണ്ട്വി പൊലീസ് സ്റ്റേഷന് പരിധിയിലാണ് മോഷണം നടന്നത്.
കാറിലെത്തിയ അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ട്രക്ക് ആളൊഴിഞ്ഞ ഭാഗത്തെത്തിച്ചാണ് കവര്‍ച്ച നടത്തിയത്. ട്രക്കിലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് മുഴുവന്‍ മോഷ്ടിച്ച ശേഷം ചരോട്ടി ടോള്‍ ബൂത്തിന് സമീപത്തുവച്ച് അക്രമി സംഘം ഡ്രൈവറെ വിട്ടയയ്ക്കുകയായിരുന്നു.