മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന.
മലപ്പുറം: മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീന്‍വാലി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനായുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിയായ ഇയാള്‍ നേരത്തെ മുതല്‍ ഒളിവിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് റൗഫ്. ഗ്രീന്‍വാലിയില്‍ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്.