പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതാണോ കോടതിയുടെ ജോലിയെന്നു ചോദിച്ച ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് ഇത്തരം ഹര്‍ജി നല്‍കിയതിന് പിഴചുമത്താന്‍ നിര്‍ബന്ധിക്കരുതെന്ന മുന്നറിയിപ്പും നല്കി. പശു ദേശീയ മൃഗമല്ലാത്തതുകൊണ്ട് ആരുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ബെഞ്ച് ചോദിച്ചു.
പശുവിനെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സന്നദ്ധസംഘടനയായ ഗോവംശ് സേവാ സദന് പറഞ്ഞു. എന്നാല്‍, ഇത്തരം ഹര്‍ജിയുമായി വന്നാല്‍ പിഴ ചുമത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പുനല്‍കിയതോടെ പരാതി പിന്‍വലിച്ചു.