തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍ അന്തരിച്ചു.
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മനോജ് ചരളേല്‍ (49) അന്തരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാണ്. കൊറ്റനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് എതിരെ ജാതിയധിക്ഷേപ പരാരമര്‍ശം നടത്തിയതിന് മനോജിനെ സിപിഐ സസ്പെന്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത ശേഷം, മനോജിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐ നേതാവ് പി കെ വാസുദേവന്‍ നായരുടെ അനന്തിരവളുടെ മകനാണ്.