സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തിയുള്ള കെ വി തോമസിന്റെ ഹാലിളക്കം തൃക്കാക്കര സീറ്റിനുവേണ്ടിയോ

Spread the love

കൊച്ചിക്കായലില്‍ തിരുതയ്ക്ക് ക്ഷാമം: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തിയുള്ള കെ വി തോമസിന്റെ ഹാലിളക്കം തൃക്കാക്കര സീറ്റിനുവേണ്ടിയോ..ബി ജെ പി യുമായി ചര്‍ച്ച നടത്തിയെന്നും അഭ്യൂഹം

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് സോണിയ ഗാന്ധിക്ക് കത്തയച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിക്ഷേധം ശക്തം.കൊച്ചിക്കായലില്‍ തിരുതമീനിനു ക്ഷാമമായപ്പോള്‍ സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് കാട്ടി വിലപേശലിന് ശ്രമിക്കുന്നത് തൃക്കാക്കര സീറ്റ് മനസ്സില്‍ കണ്ടാണെന്നും ഒരു വിഭാഗം ചൂണ്ടികാട്ടുന്നു. കഴിഞ്ഞ ദിവസം കെ റെയിലിനെ അനുകൂലിച്ചും കെ വി തോമസ് രംഗത്ത് വന്നിരുന്നു.
ഇതിനിടെ രൂക്ഷമായി വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നു കെ വി തോമസ് അന്തസോടെ പാര്‍ട്ടിയില്‍ നില്‍ക്കണമെന്നും ഇല്ലെങ്കില്‍ പുറത്തു പോകണമെന്നുമായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം.സിപിഎം പരിപാടിയില്‍ പങ്കെടുത്തേ മതിയാകൂ എന്ന വാശി എന്തിനാണെന്നും ഉണ്ണിത്താന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും നേടാവുന്നതെല്ലാം കെ വി തോമസ് നേടിയിട്ടുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു. നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിന് ശശി തരൂര്‍ എം പിക്ക് ഹൈ കമാന്‍ഡ് അനുമതി നിഷേധിച്ചിരുന്നു. സിപിഎം പാര്‍ട്ട് കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ 6 മുതല്‍ 10 വരെ നടക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍, കെ വി തോമസ് എന്നിവരെയായിരുന്നു ക്ഷണിച്ചിരുന്നത്.

പങ്കെടുക്കാന്‍ തരൂര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ രംഗത്തു വന്ന കെപിസിസി ഒരു കോണ്‍ഗ്രസ് നേതാവ് പോലും സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു.
തൃക്കാക്കര സീറ്റു ലക്ഷ്യമിട്ടാണ് കെ വി തോമസ് മറുകണ്ടം ചാടുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു കിട്ടിയില്ലെങ്കില്‍ കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്നാണ് അഭ്യൂഹം. സിപിഎം – ബിജെപി നേതൃത്വങ്ങളുമായി അദ്ദേഹം രഹസ്യചര്‍ച്ച നടത്തിയെന്നും അഭ്യൂഹമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *