പാലക്കാട് നഗരത്തില്‍ മുൻ എംഎല്‍എ അടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
പാലക്കാട്: വീണ്ടും തെരുവുനായ ആക്രമണം. പാലക്കാട് നഗരത്തില്‍ മുൻ എംഎല്‍എ കെ കെ ദിവാകരൻ അടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പാലക്കാട് നൂറണി തൊണ്ടികുളത്തായിരുന്നു നായ ആക്രമണം. പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴാണ് മുന്‍ എംഎല്‍എ കെ കെ ദിവാകരന് കടിയേറ്റത്. കാലിലും കയ്യിലും കടിയേറ്റിട്ടുണ്ട്.
പാലക്കാട് രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കയറി അധ്യാപകനെയും വിദ്യാര്‍ത്ഥികളെയും തെരുവുനായ കടിച്ചിരുന്നു. തോട്ടര സ്‌കൂളിലെ അധ്യാപകനെയാണ് സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ച് നായ കടിച്ചത്.