കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടു പേർ പിടിയിൽ.
കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടു പേർ പിടിയിൽ. മീൻ വണ്ടിയുടെ മറവിൽ കടത്തുകയായിരുന്ന 155 കിലോ കഞ്ചാവാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. ചില്ലറ വിപണന രംഗത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ആയ ഹർഷദ്, മുഹമ്മദ് റാഹിൽ എന്നിവർ ആണ് അറസ്റ്റിലായത്.
മീൻ കൊണ്ടുപോകുന്ന പിക്കപ്പിൽ രഹസ്യ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് എസ്. ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.