സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ വാഹന പരിശോധന ശക്തമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.
തിരുവനന്തപുരം : വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ വാഹന പരിശോധന ശക്തമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കി. അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിര്‍ദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി