പരമ്പരാഗത രീതിയിലുള്ള നിലത്തെഴുത്ത് കളരിക്ക് ഉരുളികുന്നത്ത് ആരംഭം
പരമ്പരാഗത രീതിയിലുള്ള നിലത്തെഴുത്ത് കളരിക്ക് ഉരുളികുന്നത്ത് ആരംഭം
ഉരുളികുന്നം: ശ്രീ ദയാനന്ദ എൽപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഉരുളികുന്നത്ത് നിലത്തെഴുത്തു കളരിക്ക് ആരംഭം കുറിച്ചു.
പ്രാചീനകാലത്ത് നിലത്തെഴുത്ത് കളരിയിലൂടെയും കളരിയാശാന്മാരിലൂടെയുമാണ് അക്ഷരാഭ്യാസം നടന്നിരുന്നത്. നാട്ടിൽ അന്യംനിന്ന് പോയ നിലത്തെഴുത്തുകളരിക്ക് പുനർജീവൻ നൽകുകയാണ് ദയാനന്ദ എൽ പി സ്കൂൾ ഈ വിജയദശമി ദിനത്തിൽ .
ദയാനന്ദ എൽ പി സ്കൂൾ ഉരുളികുന്നത്തിന് സ്ഥലം ദാനം ചെയ്ത ചൊള്ളങ്കൽ നാരായണൻ നായരുടെ കൊച്ചുമകനും കളരിയാശാനുമായ രാധാകൃഷ്ണൻ നായരാണ് ആശാൻ .
വിജയദശമി ദിനത്തിൽ രാവിലെ സ്കൂൾ ഹാളിൽ വെച്ച് സ്കൂൾ മാനേജർ ഇ ആർ സുശീലൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ
പി എൻ പ്രദീപ്കുമാർ (റിട്ട.ഹെഡ്മാസ്റ്റർ എം ജി എം യു പി സ്കൂൾ എലിക്കുളം)നിലത്തെഴുത്ത് കളരിക്ക് ഭദ്രദീപം തെളിയിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഷാജി,ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യൂസ് പെരുമനങ്ങാട്, എൻ എസ് എസ് യൂണിയൻ മേഖല കൺവീനർ അനിൽകുമാർ , എംജിഎം യുപി സ്കൂൾ മാനേജർ രാജേഷ് കൊടിപ്പറമ്പിൽ ,കിൻഡർ ഗാർട്ടൻ പിടിഎ പ്രസിഡണ്ട് ചന്ദ്രലാൽ പി സി സ്കൂൾ പി ടി എ പ്രസിഡൻറ്
ദീപു മോൻ ഉരുളികുന്നം,സ്കൂൾ ഹെഡ്മിസ്ട്രസ് കവിത കെ നായർ തുടങ്ങിയവർ പങ്കെടുത്തു