കോട്ടയത്തുനിന്നും കാണാതായ യുവാവിനെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിന് സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിന് സമീപത്ത് കണ്ടെത്തി.
മകനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ജയിംസിന്റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ജോലി തേടിയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.