വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു.
കണ്ണൂർ; വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. ചാക്കിൽ നിന്നു വടിവാളുകൾ ഉൾപ്പെടെ നിരവധി മാരകായുധങ്ങളാണ് പൊലീസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തിയത്.
ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മുഴക്കുന്ന് എസ്ഐ ഷിബു, എസ്ഐ നാസർ പൊയിലൻ, എഎസ്ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണം ആരംഭിച്ചു.