മൂന്നാര്‍ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി.
മൂന്നാര്‍’ മൂന്നാര്‍ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികള്‍. ഇടുക്കി മൂന്നാറില്‍ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടലാര്‍ എസ്റ്റേറില്‍ മേയാന്‍ വിട്ട പശുവിനെയണ് കടുവ ആക്രമിച്ചത്. നെയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ക്കിടെയാണ് കടലാര്‍ എസ്റ്റേറ്റിലും കടുവയിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ കടലാര്‍ സ്വദേശി വേലായുധന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന വേലായുധന്‍ തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷെപെട്ടത്.
വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ ആക്രമണം പതിവായതോടെ ഭീതിയിലായിരുന്നു പ്രദേശവാസികള്‍. ഈ ആശങ്കകള്‍ക്കൊടുവിലാണ് വനംവകുപ്പ് സ്ഥാപിച്ച കൂടില്‍ കടുവ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ നടന്നുപോകുന്ന കടുവയെ വഴിയാത്രക്കാര്‍ കണ്ടിരുന്നു. ഡ്രോണ്‍ നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഉപേക്ഷിച്ചിരുന്നു.