തൃശൂരിൽ പേവിഷബാധ പശു ചത്ത നിലയിൽ. ഇന്നലെ മുതലാണ് പശു പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്.
തൃശൂര്‍ : തൃശൂരിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ (cow died). ഇന്നലെ മുതലാണ് പശു പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് (cow died) ചത്തത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടർന്ന് ചത്തിരുന്നു.
ഇതിനിടെ തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.
പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് നായ്ക്കളെ കൊല്ലാൻ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാർപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്‍ക്കാരിൻറെ ആവശ്യം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട്സ് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടം കേന്ദ്രീകരിച്ച് വാക്സിനേഷന് ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
യുക്രെയ്നിലെ നാല് പ്രദേശങ്ങള്‍ കൂടി റഷ്യ പിടിച്ചടക്കിയതിന് പിന്നാലെ നാറ്റോ സൈനിക അംഗത്വം നേടാൻ അപേക്ഷിച്ച് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ക്രെംലിനുമായി ചര്‍ച്ചകള്‍ നടത്താന്‍ കൈവിന് താല്പര്യമുള്ളതായും എന്നാല്‍ നേതാവ് വ്ളാഡിമിര്‍ പുടിനുമായില്ലെന്നും സെലെന്‍സ്കി പറഞ്ഞു.
ഡൊനെറ്റ്സ്ക്, ലുഹാന്‍സ്ക്, കെര്‍സണ്‍, സപ്പോരിജിയ എന്നിവ റഷ്യന്‍ അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിച്ച് പുടിന് കഴിഞ്ഞ ദിവസം പരിപാടി നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ സന്ദേശം പുറത്തുവന്നത്.’നാറ്റോയിലേക്കുള്ള അതിവേഗ പ്രവേശനത്തിനുള്ള യുക്രെയ്നിന്റെ അപേക്ഷയില്‍ ഒപ്പുവെച്ചുകൊണ്ട് ഞങ്ങള്‍ നിര്‍ണായകമായ ചുവടുവെപ്പ് നടത്തുകയാണ്’ എന്ന് സെലെന്‍സ്കി വീഡിയോയില്‍ പറഞ്ഞു. നാറ്റോ അംഗത്വത്തിനായുള്ള ഉക്രെയ്നിന്റെ ശ്രമം പ്രഖ്യാപിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെയും യുക്രേനിയന്‍ പാര്‍ലമെന്റ് സ്പീക്കറുടെയും സാന്നിധ്യത്തില്‍ ഉക്രേനിയന്‍ പ്രസിഡന്റ് ഒരു രേഖയില്‍ ഒപ്പുവച്ചു. അംഗത്വം നല്കുന്നതില് വേഗത്തില്‍ തീരുമാനം വേണണെന്നാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടത്. റഷ്യ ബലമായി പിടിച്ചെടുത്ത പ്രവിശ്യകളെ എത്രയും പെട്ടെന്ന് തിരികെ പിടിക്കുമെന്നും വോളോഡിമിർ സെലന്‍സ്കി പറഞ്ഞു.