പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് തെരുവുനായയുടെ കടിയേറ്റു.
തിരുവനന്തപുരം : പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് പട്ടി കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ചപ്പാത്ത് സ്വദേശി അപർണ (29)ക്കാണ് ആശുപത്രിയുടെ അകത്ത് വെച്ച് കടിയേറ്റത്.
പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിൻ എടുക്കാൻ അച്ഛനോടൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു അപർണ. വാക്സിനെടുക്കാൻ കുറിപ്പടി നൽകുന്നതിനിടയിൽ ആശുപത്രിയുടെ ബഞ്ചിനടിയില്‍ കിടന്ന നായ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ അപർണയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.