ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണ്. അതാണ് ഏറ്റവും വഷളായ സംഘടന.ലാലുപ്രസാദ് യാദവ്
പാട്ന; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൽ പ്രതികരണവുമായി ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്. ഏറ്റവുമാദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസ് ആണെന്നും പിഎഫ്ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കണമെന്നും ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
“ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണ്. അതാണ് ഏറ്റവും വഷളായ സംഘടന. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനയാണത്. അത്തരത്തിലുള്ള എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാവണം. പിഎഫ്ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കേണ്ടതുണ്ട്”. അദ്ദേഹം പറഞ്ഞു.