നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും
ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും. സിനിമ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാരിയായ ഓൺലൈൻ മാധ്യമപ്രവർത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. തെറ്റ് ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ കൊച്ചിയിലെ ഓഫീസിൽ നടൻ ഹാജരായത്.ഇന്നലെ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിൽ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.