കലൂരിൽ നടന്ന ഗാനമേളയ്‌ക്കിടെ യുവാവിനെ കൊലപെപ്പടുത്തിയ ഒരാൾ പിടിയിൽ.
കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ രാജേഷിന്റെ സുഹൃത്തുക്കൾ അഭിഷേക് ജോണിനെ പിടിച്ചു മാറ്റുകയായിരുന്നു. ഈ സമയമാണ് മുഹമ്മദ് കൈയ്യിൽ കരുതിയ കത്തി കൊണ്ട് രാജേഷിനെ കുത്തിയത്. ഇവരെ രക്ഷപെടാൻ സഹായിച്ച കൊച്ചി സ്വദേശിയും പിടിയിലായിട്ടുണ്ട്. ശനിയാഴ്ച്ച രാത്രിയാണ് കലൂരിൽ കൊലപാതകം നടക്കുന്നത്.ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമദ്ധ്യത്തിലുണ്ടായ ആറാമത്തെ കൊലപാതകമാണിത്. കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും ഉണ്ടായിരുന്നു. ഈ ലേസർ ഷോയിൽ ലൈറ്റ് ഓപ്പറേറ്റനായിരുന്നു കൊല്ലപ്പെട്ട 24 വയസ്സുകാരനായ രാജേഷ്.
ഗാനമേളയ്ക്കിടെ രണ്ട് പേർ പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. ഇത് സംഘടകർ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവർ ചേർന്ന് ഇവരെ വിലക്കി. പരിപാടി കഴിഞ്ഞതിന് ശേഷം ഇവരെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു.
മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി മുഹമ്മദ് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു. രാജേഷിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.