എൻ ഐ എ പൊലീസ് സംഘം മുണ്ടക്കയം പെരുവന്താനം ഭാഗങ്ങളിൽ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു

Spread the love

സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസിലും എന്‍ഐഎയുടെയും ഇഡിയുടെയും റെയ്ഡ്. ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുത്തുവെന്നും വിവരമുണ്ട്.

തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, പോപുലർ ഫ്രണ്ട് മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു . പുലർച്ചെ നാല് മണിയോടെയാണ് എൻ.ഐ.എയുടെ റെയ്ഡ് നടന്നത്.

 

അതേസമയം കേന്ദ്ര ഏജൻസികളുടെ അന്യായ റെയ്‌ഡിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയിലെ മുണ്ടക്കയം പെരുവന്താനം ഭാഗങ്ങളിൽ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു.ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക്

പോപ്പുലർ ഫ്രണ്ടിന്റെ സജീവ
പ്രവർത്തകനും വണ്ടൻപതാൽ
സ്വദേശിയുമായ നജുമുദ്ദീന്റെ വീട്
വളഞ്ഞ് ഇയാളെ പിടികൂടി.
പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ നേതാവായ പെരുവന്താനം സ്വദേശിയേയും ഇതേസമയം അറസ്റ്റ് ചെയ്തു. പിടികൂടിയ
നജുമുദ്ദീനെ എൻഐഎ സംഘം
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. റെയ്ഡ്ഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രാദേശിക പോലീസ് സ്റ്റേഷനിലും ലഭ്യമല്ല. അതേസമയം നടപടിക്രമങ്ങൾ പാലിച്ചല്ല റെയ്ഡ് നടത്തിയിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയതായും പെരുവന്താനത്ത് നിന്നും ജില്ലാ നേതാവിന്റെ വിദ്യാർത്ഥിയായ മകനെയും കസ്റ്റഡിയെടുത്തുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന്റെ സമയം നൂറുകണക്കിന് പ്രവർത്തകർ വണ്ടൻ പതാലിൽ പ്രതിഷേധവുമായി എത്തിയിരുന്നു. റെയ്ഡ്ഡിൽ വീടിനുള്ളിൽ നിന്നും ഒന്നും കണ്ടെടുത്തില്ല എന്ന് എഴുതി വാങ്ങിച്ച ശേഷമാണ് എൻഐഎ സംഘത്തെ ഇവർ വിട്ടയച്ചത്

Leave a Reply

Your email address will not be published. Required fields are marked *