വിവാഹ ദിവസം പുലർച്ചെ വധു ജീവനൊടുക്കിയ സംഭവത്തില്‍ തുടർ അന്വേഷണത്തിന് പോലീസ്.
വിവാഹ ദിവസം പുലർച്ചെ വധു ജീവനൊടുക്കിയ സംഭവത്തില്‍ തുടർ അന്വേഷണത്തിന് പോലീസ്.
കോഴിക്കോട് :
കോഴിക്കോട് കാളാണ്ടിത്താഴത്ത് യുവതി മരിച്ച സംഭവത്തിൽ
വരനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു.
തലേദിവസം വരെ പെൺകുട്ടിക്കു വീട്ടില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും അറിയിച്ചത്. അതേസമയം, ആത്മഹത്യാ കുറിപ്പില്‍ “എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാന്‍ കഴിയില്ല’ എന്നാണ് എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മറ്റ് കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്.
കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ (30) ആണ് ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. നേരത്തെ തന്നെ ഇരുവർക്കും പരിചയമുണ്ടായിരുന്നു. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹം.