പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. രക്ഷകരായി ആംബുലൻസ് ജീവനക്കാർ

Spread the love

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് റയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ചത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ വെച്ചാണ് സുനിത ആൺ കുഞ്ഞിനു ജന്മം നൽകിയത്. കനിവ്‌ 108 ആംബുലൻസ് ജീവനക്കാരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്.

മംഗലാപുരത്തുനിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഇവിടെനിന്ന് ജാർഖണ്ഡിലേക്കു പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരുക്കുകയായിരുന്ന സുനിതയ്ക്കു പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ആംബുലൻസിന്റെ സേവനം തേടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് ഡ്രൈവർ എസ്.സുധീഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തേക്കു തിരിച്ചു.

ബിൻസി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി 

Leave a Reply

Your email address will not be published. Required fields are marked *