കോഴിക്കോട് തെരുവ് നായ കുറുകേ ചാടി രണ്ട് പേർക്ക് പരിക്കേറ്റു.
കോഴിക്കോട് : കോഴിക്കോട് തെരുവ് നായ കുറുകേ ചാടി രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആണ് സംഭവം. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ആണ് അപകടം ഉണ്ടായത്.
ബൈക്കിൽ പോയപ്പോൾ തെരുവുനായ കുറുകെ ചാടിയതോടെ ബൈക്കിൽ നിന്ന് വീണ് ആണ് അപകടം ഉണ്ടായത്. അംജദ്, അമൽ മോഹൻ എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരും ബാലുശ്ശേരി ബി എഡ് കോളജ് വിദ്യാർഥികൾ ആണ്. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. നായക്കും സാരമായി പരിക്കേറ്റു.