200 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാകിസ്താനി ബോട്ട് പിടികൂടി

Spread the love

അഹമ്മദാബാദ്: 200 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാകിസ്താനി ബോട്ട് പിടികൂടി. ഗുജറാത്തിലെ ജഗാവു തീരത്തുനിന്ന് 33 നോട്ടിക്കല്‍ മൈകല്‍ അകലെവെച്ച് കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ബോട്ട് പിടികൂടിയത്.
‘അല്‍ തയ്യാസ’ എന്ന പേരിലുള്ള ബോട്ടില്‍നിന്ന് 40 കിലോ ഹെറോയിന്‍ മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതിന് ഏകദേശം 200 കോടിയോളം രൂപ വിലവരും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് അതിവേഗ ബോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. പാകിസ്താനി ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും പിടികൂടിയ ബോട്ടും കൂടുതല്‍ അന്വേഷണത്തിനായി ജഗാവു തീരത്ത് എത്തിക്കും.
കഴിഞ്ഞമാസം ഗുജറാത്തിലെ കച്ചില്‍ രണ്ട് പാകിസ്താനി ബോട്ടുകള്‍ ബി.എസ്.എഫ്. പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2988 കിലോ ഹെറോയിനും പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *