നിർദിഷ്ട എരുമേലി വിമാനത്താവളം; റൺവേയുടെ മണ്ണ് പരിശോധന ഉടൻ ആരംഭിക്കും.
എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ട്. രണ്ടു ദിവസത്തിനുള്ളിൽ റൺവേയുടെ മണ്ണിന്റെ ഉറപ്പ് പരിശോധന ആരംഭിക്കാമെന്നാണു പ്രതീക്ഷയെന്നു കോട്ടയം കലക്ടർ ഡോ. പി.കെ.ജയശ്രീ പറഞ്ഞു. 21 ദിവസം കൊണ്ട് മണ്ണ് പരിശോധിച്ച് ഫലം ലഭ്യമാക്കും. 3 കിലോമീറ്ററാണ് റൺവേയുടെ നീളം. ഇതിനുള്ളിൽ 8 സ്ഥലങ്ങളിലായി 10 മുതൽ 20 മീറ്റർ വരെ താഴ്ചയിൽ കുഴികൾ എടുത്താണ് മണ്ണ് പരിശോധന നടത്തുന്നത്.
റൺവേയുടെ സ്ഥലത്തെ മണ്ണു പരിശോധന മാത്രമേ നടത്താൻ പാടുള്ളൂ എന്നും, ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പാടില്ലന്നുമാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ അധികൃതരുടെ നിലപാട്