പാലാ : ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു.

Spread the love

കോട്ടയം :പാലാ : ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയില്‍പ്പെട്ട് യുവാവ് തല്‍ക്ഷണം മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന 21 കാരനായ യുവാവാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് അപകടം.

മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോള്‍ ബൈക്കില്‍ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസിനടിയില്‍പ്പെട്ട യുവാവിന്റെ തല തകര്‍ന്നാണ് മരണം സംഭവിച്ചത്.
ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കണ്ണൂര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ഇയാള്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി പാലായിലെത്തിയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *