കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

Spread the love

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

നേരത്തെ അയച്ച പട്ടിക പരാതി മൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു,​ തുടര്‍ന്ന് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയുണ്ടാക്കി വീണ്ടും പട്ടിക അയച്ചു. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്.

ഒരു ബ്ലോക്കില്‍ നിന്ന് ഒരു നേതാവ് എന്ന നിലയില്‍ യുവാക്കളെയും വനിതകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടിയകയിലുണ്ടായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേര്‍ക്കാണ്

Leave a Reply

Your email address will not be published. Required fields are marked *