പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ(sanju kottayam). എറണാകുളം യു.സി.കോളേജ് ഭാഗത്ത് അരിമ്പൂക്കാരന്‍ വീട്ടില്‍ സഞ്ജു (20) ആണ് പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്(sanju kottayam).
ഇയാള്‍ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ഏറ്റുമാനൂര്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റുമാനൂര്‍ എസ്.ഐ. പ്രശോഭ് കെ.കെ, എ.എസ്.ഐ. ഷാജിമോന്‍, സി.പി.ഒ.മാരായ ഡെന്നി പി.ജോയ്, പ്രവീണ്‍ പി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.