വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കേ രളാ കോൺഗ്രസ് സത്യാഗ്രഹം

Spread the love

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കേ രളാ കോൺഗ്രസ് സത്യാഗ്രഹം

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിൽ തിരുവോണ വേളയിൽ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാത്തതിൽ പ്രധിഷേധിച്ചും, തെരുവുനായ ആക്രമണത്തിൽനിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും, റബർവില കുത്തനെ ഇടിയുമ്പോൾ വിലപിടിച്ച് നിർത്താൻ നടപടി സ്വികരിക്കാത്തതിൽ പ്രധിഷേധിച്ചും, കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ തലേന്ന് (7/9/2022 ബുധൻ 10 AM ന് ) അത്തപ്പൂക്കളവും, ഓണപ്പായസവും ഒരുക്കി കോട്ടയം ഗാന്ധി സ്ക്വയറിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നു.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.

കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തും.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻമാരായ തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസീസ് ജോർജ് , സ്റ്റേറ്റ് അഡ്വൈസർ ഇ ജെ ആഗസ്തി,വൈസ് ചെയർമാൻ കെ എഫ് വർഗീസ്,സീനിയർ സെക്രട്ടറി ഗ്രേസ് അമ്മ മാത്യു,പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *