മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ.
മലപ്പുറം: മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ ( landslide ). ഇന്ന് പുലർച്ചെയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബ്ബർ ഉൾപ്പെടെ കൃഷി നശിച്ചു. ഉരുൾപൊട്ടിയ പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
റോഡ് കല്ലും മണ്ണും വീണ് മൂടിയ നിലയിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഉരുൾ പൊട്ടിയത് (landslide ). ജില്ലയിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും ഇന്നലെ കനത്ത മഴയായിരുന്നു. കനത്ത മഴ പെയ്ത സാഹചര്യത്തിൽ പ്രദേശത്ത് നിന്നും ജനങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വലിയ ദുരന്തമാണ് ഒഴിവായത്.