വിവിധ പദ്ധതികളുടെ ഉദ്ഘാടനം:പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ന് കേരളത്തില്‍ എത്തും.ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷന് ചെയ്യാന്‍ എത്തുന്ന മോദി വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും കര്‍ശന ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച 9.30 മുതല്‍ കൊച്ചി കപ്പല്‍ശാലയിലാണ് വിക്രാന്തിന്റെ കമ്മിഷന് ചടങ്ങുകള്‍. വ്യാഴാഴ്ച കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കലിന്റെയും കേരളത്തിലെ റെയില്‍വേ വികസനപദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വൈകിട്ട് 4.25 നാണ് നെടുമ്പാശ്ശേരിയില്‍ പ്രധാനമന്ത്രി വിമാനമിറങ്ങുക. വൈകുന്നേരം നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിക്കും.
വൈകിട്ട് 6 മണിയ്ക്ക് സിയാല്‍ കണ്വെന്ഷന് സെന്ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എന്‍ ജംഗ്ഷന് പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെ സ്റ്റേഷന് വികസനം അടക്കമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാര്‍ഡില്‍ ഐഎന്‍ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടര്‍ന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയക്ക് 2 മണിമുതല്‍ 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും നിയന്ത്രണമുണ്ട്. 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന് മുതല്‍ കാലടി മറ്റുര് ജങ്ഷന് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല. അങ്കമാലി പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ മഞ്ഞപ്ര കോടനാട് വഴി പോകണം. രാത്രി 7 മണിയോടെ റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബിജെപി കോര്‍ക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച കൊച്ചി നഗരത്തിലും എറണാകുളം സിറ്റിയില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്കുള്ള ചെ റുവാഹനങ്ങള്‍ വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് വഴി പോകണം. നാളെ പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.