കനത്ത മഴ ട്രെയിനുകൾ വൈകിയോടുന്നു
കൊച്ചി: എറണാകുളത്ത് പെയ്ത കനത്ത മഴയിൽ കേരളത്തിലെ റെയിൽവേ ഗതാഗതം (train service) താറുമാറായി. ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ (train service) റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
- ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും
- നാഗർകോവിൽ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും.
- ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും.
- ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് (2 മണിക്കൂർ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.