ട്രാക്കിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ എത്താൻ വൈകും
തിരുവനന്തപുരം: തിരുപ്പത്തൂർ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ എത്താൻ വൈകും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ഉൾപ്പെടെ മൂന്നു ട്രെയിനുകളാണ് പതിവിലും വൈകുന്നത്. ആലപ്പുഴ-ധൻബാദ് (13352) ശനിയാഴ്ച മുതൽ 31 വരെ ഒരു മണിക്കൂർ വൈകി രാവിലെ ഏഴിനായിരിക്കും ആലപ്പുഴയിൽ നിന്നു സർവീസ് ആരംഭിക്കുന്നത്. എറണാകുളം-റ്റാറ്റാനഗർ (18190) ഞായറാഴ്ച ഒന്നര മണിക്കൂർ വൈകി രാവിലെ 7.15 നു പുറപ്പെടും. എറണാകുളം-ബിലാസ്പൂർ (22816) 31 ന് രണ്ടേമുക്കാൽ മണിക്കൂർ വൈകി രാവിലെ 8.30 നു മാത്രമേ എറണാകുളത്തു നിന്നു സർവീസ് ആരംഭിക്കുകയുള്ളൂ.
നാഗർകോവിൽ-മുംബൈ എക്സ്പ്രസ്(16340) 29, 31 തീയതികളിലും എറണാകുളം-ബിലാസ്പൂർ(22816) 31 നും യാത്രാമധ്യേ അരമണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു