കോട്ടയം എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ക്രൂരമർദനം
കോട്ടയം: എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ക്രൂരമർദനം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. എരുത്വാപുഴ സ്വദേശി അച്ചുവിനാണ് മർദനമേറ്റത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മറ്റൊരു യുവാവ് സ്വകാര്യ ബസിലെ ക്ലീനറായ അച്ചുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദിച്ച ആളെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എരുമേലി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റ അച്ചു ആശുപത്രിയിൽ ചികിത്സയിലാണ്. ബസിൽ യാത്രചെയ്തിരുന്ന ഒരു യുവതിയോട് ക്ലീനറായ അച്ചു അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഇയാൾ ക്രൂരമായി മർദ്ദിച്ചത്. പൊതു ഇടത്തിൽ ആളുകൾക്കുമുന്നിലിട്ട് പരസ്യമായി തല്ലുകയും ബിയർകുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും പരാതിയിൽ പറയുന്നു.