കൊച്ചിയില്‍ കിഫ്ബി സ്കൂൾ കെട്ടിടം പൂട്ടി.
കൊച്ചി: കൊച്ചിയില്‍ കിഫ്ബി സ്കൂൾ കെട്ടിടം പൂട്ടി. വെണ്ണല സർക്കാർ ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടമാണ് കിഫ്ബി പൂട്ടിയത്. നാളെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് അധികൃതരുടെ നടപടി വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി.
കിഫ്ബി പിടിഎ തർക്കമാണ് സ്കൂൾ കെട്ടി പൂട്ടാൻ കാരണം. സ്കൂളിന്‍റെ നിർമാണ പൂർത്തികരണ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്നാണ് കിഫ്ബി പറയുന്നത്. എന്നാല്‍, നിസ്സാര കാരണങ്ങൾ നിരത്തിയാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്തത്. നിലവിൽ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. കെട്ടിടം പൂട്ടിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.