കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം
തിരുവല്ല: ‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ . ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയിരിക്കുന്നത്.
ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡൽഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണിത്. ഈ പരാതി കൂടുതൽ അന്വേഷണത്തിനു സൈബർ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു.
നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും വിശേഷിപ്പിച്ചു ജലീൽ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു.