കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ.

Spread the love

തൃശൂർ: കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ജഡം കണ്ടെത്തിയത്. പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം ലഭിച്ചത്.

ആനയുടെ തല ഭാഗം സെപ്റ്റിക് ടാങ്കിലേക്ക് കുത്തിവീണ നിലയിലാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *