മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിച്ചു.

Spread the love

തിരുവനന്തപുരം: മരുന്നുക്ഷാമം രൂക്ഷമായിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേവിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധിച്ച് വിലയിരുത്തിയ വാക്സിനാണെത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ചു കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കടുത്തക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍നിന്ന് 50,500 കുപ്പി വാക്സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ പരിശോധനാഫലം ഇല്ലാതെത്തന്നെ വാങ്ങാനായിരുന്നു തീരുമാനം. കമ്പനിയുടെ സ്വന്തം ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശിച്ചത്.

സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധിച്ച് വിലയിരുത്തിയ വാക്സിനാണെത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ചു കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കടുത്തക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍നിന്ന് 50,500 കുപ്പി വാക്സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ പരിശോധനാഫലം ഇല്ലാതെത്തന്നെ വാങ്ങാനായിരുന്നു തീരുമാനം. കമ്പനിയുടെ സ്വന്തം ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *