കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി
കണ്ണൂർ: വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി. വിമാനത്താവളത്തിലെ ടോയ്‌ലെറ്റിലാണ് 54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാം സ്വർണം കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടന്‍റിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.
എങ്ങനെയാണ് സ്വര്‍ണം ടോയ്‍ലെറ്റിലെത്തിയെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച പരിശോധന തുടരുകയാണെന്നാണ് കസ്റ്റംസ് അറിയിച്ചത്.