രണ്ടാം പിണറായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.14 തരം സാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റ് നാളെയും മറ്റന്നാളും മഞ്ഞക്കാര്‍ഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാര്‍ഡ് ഉള്ളവർക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡ് ഉടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. ഈ തീയതികളിൽ ഏതെങ്കിലും കാരണത്താൽ ഭക്ഷ്യക്കിറ്റ് വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഭക്ഷ്യക്കിറ്റ് വാങ്ങാനും കഴിയും.
എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണം.ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലും ഭക്ഷ്യകിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിക്കും.