പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടു പ്രതികളെ കാണാനില്ലെന്ന് പരാതി
പാലക്കാട് : സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടു പ്രതികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് ഷാജഹാൻ വധക്കേസിൽ ആണ് രണ്ടു പ്രതികളെ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ ഉയർത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്നാണ് പരാതി.
സംഭവത്തിൽ അന്വേഷണം നടത്താൻ പാലക്കാട് കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് ഇവരെ കസ്റ്റഡി
യിലെടുത്തുവെന്നാണ് പരാതി.