ദേശീയപാതകളുടെ കുഴികൾ:ജില്ലാ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതകളുടെ കുഴികൾ മൂലം അപകടം ഉണ്ടായാൽ . മനുഷ്യനിർമ്മിത ദുരന്തങ്ങളാണിത്. ആരാണിതിന് ഉത്തരവാദികളെന്ന് കോടതി ചോദിച്ചു. ദേശീയ പാതയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം. ടോൾ പിരിവ് തടയേണ്ടത് ആരാണ്? ഈ മാസം 31 തീയതി വിജിലൻസ് ഡയറക്ടർ ഓൺലൈനിൽ ഹാജരാകണമെന്നു കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.