സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന റോഡുകളിൽ ഗ്രേഡ് മെറ്റൽ ഉപയോഗിക്കുന്നില്ല
കോട്ടയം:സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന റോഡുകളിൽ ഗ്രേഡ് മെറ്റൽ ഉപയോഗിക്കുന്നില്ലെന്നും നിശ്ചിത അളവിൽ ടാർ ഉപയോഗിക്കുന്നില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ഇതുമൂലം റോഡിന്റെ ആയുസ്സ് കുറഞ്ഞു കുഴികൾ രൂപപ്പെടുന്നതായാണു നിരീക്ഷണം. ഓരോ പാളിയുടെയും കനം ടെൻഡറിൽ പറഞ്ഞിരിക്കുന്നതിൽനിന്നു മാറി, കനം കുറച്ചു നിർമിച്ചശേഷം എൻജിനീയർമാരുമായി ഒത്തുകളിച്ച് ബില്ല് മാറുന്നതായും കണ്ടെത്തി. സംസ്ഥാനത്താകെ 116 റോഡുകളിലാണു വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
തോന്നുംപടി അറ്റകുറ്റപ്പണികൾ ചെയ്യുന്നതു കാരണം സംസ്ഥാനത്തു നടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളിൽ ഭൂരിഭാഗവും വാറന്റി കാലാവധിയായ ആറുമാസത്തിനുള്ളിൽ തന്നെ പൊളിഞ്ഞു പോകുന്നതായും കണ്ടെത്തി