ഇന്ദ്രകുമാർ മേഘവാൾ കൊലപാതകം ബിവിഎസ്പ്ര തിഷേധ ജ്വാല നാളെ
ഇന്ദ്രകുമാർ മേഘവാൾ കൊലപാതകം ബിവിഎസ്പ്ര തിഷേധ ജ്വാല ഇന്ന്
കോട്ടയം: രാജ്യത്ത് നടക്കുന്ന ദളിത് അക്രമങ്ങൾക്കെതിരെ, രാജസ്ഥാനിൽ സരസ്വതി മന്ദിർ വിദ്യാലയത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഇന്ദ്രകുമാർ മേഘ്വാൾ എന്ന ദലിത് വിദ്യാർത്ഥിയെ മേൽജാതിക്കാരനായ അധ്യാപകൻ മർദ്ദിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഭാരതീയ വേലൻ സൊസൈറ്റി (BVS) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ആഗസ്റ്റ് 19 വെള്ളിയാഴ്ച) രാവിലെ 10 മണിയ്ക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ അധ്യക്ഷതവഹിക്കുന്ന പ്രതിഷേധജ്വാല
ബി വി എസ് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.
സംഘടനാ സംസ്ഥാന നേതാക്കളായ വിഷ്ണു മോഹൻ, എം.ആർ ശിവപ്രകാശ്, റ്റി എസ് രവികുമാർ, സി എസ് ശശീന്ദ്രൻ, എൻ സി മോഹനൻ, സി കെ രവീന്ദ്രൻ, വിജയ് ബാലകൃഷ്ണൻ, റെജി കുമാർ വി റ്റി , നിഷ സ ജികുമാർ ,തിലകം സത്യനേശൻ, ഡോ. അഖിൽ സുഭാഷ്,എൻ എസ് കുഞ്ഞുമോൻ, സി കെ അജിത് കമാർ, സിപി സോമൻ, സി ശ്രീജിത്ത്,കെ പി ദിവാകരൻ, കെ ആർ സോമൻ, ഒമേഗ രാധാകൃഷ്ണൻ, അനീഷ് ഡി ബാബു, എൻ മോഹനൻ, യൂത്ത് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് കൃഷ്ണപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും.