പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോഴിക്കോട് സെഷൻ കോടതി
കോഴിക്കോട്: പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ പീഡന പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോഴിക്കോട് സെഷൻ കോടതി. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതി പരമാർശം. രണ്ട് ദിവസം മുൻപ് സിവിക്കിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി പകർപ്പ് ഇന്നാണ് പുറത്ത് വന്നത്. ഒരു ഓൺലൈൻ പോർട്ടൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊയിലാണ്ടി നന്തി കടപ്പുറത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവ എഴുത്തുകാരിയാണ് പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു.